ആശയം ‘ആത്മീയ രാഷ്ട്രീയം’; രജനീകാന്തുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് അമിത് ഷാ

single-img
4 January 2021

തമിഴ് രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കല്‍ ലക്ഷ്യമാക്കി കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷാ വീണ്ടും തമിഴ്നാട്ടിലേക്ക്. ഈ മാസം 13-ന് അമിത് ഷാ ചെന്നൈയിൽ എത്തും. തുഗ്ലക് മാസിക സംഘടിപ്പിക്കുന്ന ചടങ്ങിൽ പങ്കെടുക്കാനാണ് കേന്ദ്ര അഭ്യന്തരമന്ത്രി ചെന്നൈയിൽ എത്തുന്നത്. അദ്ദേഹത്തിന്റെ ചെന്നൈ സന്ദർശനത്തിനിടെ രജനീകാന്തുമായി ഒരു കൂടിക്കാഴ്ച ഉറപ്പാക്കാൻ ബിജെപി തമിഴ്നാട് ഘടകം ഇതിനകം നീക്കം തുടങ്ങിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് സമയം തേടി ബിജെപി നേതാക്കൾ രജനീകാന്തിൻ്റെ ഓഫീസിനെ ബന്ധപ്പെട്ടിട്ടുണ്ട്.

ആത്മീയ രാഷ്ട്രീയം എന്ന ആശയത്തെ അടിസ്ഥാനമാക്കി രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനുള്ള രജനിയുടെ നീക്കത്തെ തുടക്കം തൊട്ടേ ബിജെപി പ്രൊത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.സ്വന്തമായുള്ള പാർട്ടി പ്രഖ്യാപനത്തിന് ദിവസങ്ങൾക്ക് മുൻപുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രാഷ്ട്രീയപ്രവേശനത്തിനുള്ള നീക്കം ഉപേക്ഷിച്ചതായി രജനി പ്രഖ്യാപിക്കുകയായിരുന്നു.