കുപ്പി വെള്ളം വിറ്റ് മുകേഷ്​ അംബാനിയേയും ആലിബാബ ജാക്ക്​ മായേയും മറികടന്ന ഏഷ്യയിലെ സമ്പന്നൻ ഷോങ്​ ഹാൻഷാൻ

single-img
31 December 2020
zhong-shanshan

ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തി മാധ്യമ പ്രവർത്തനത്തിൽ കരിയർ ആരംഭിച്ച്​ കൂൺ കൃഷിയിലും ആരോഗ്യരംഗത്തുമെല്ലാം പ്രവർത്തിച്ച ഹോങ്​ ഹാൻഷാൻ എന്ന ചൈനക്കാരനാണ്​. റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനിയേയും ചൈനീസ്​ ടെക്​ ഭീമൻ ആലിബാബയുടെ സ്ഥാപകൻ ജാക്ക്​ മായേയും മറികടന്നാണ് ഹോങ്​ ഹാൻഷാൻ ൻ ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ ഒന്നാമതെത്തുന്നത്.

തന്റെ വ്യവസായ താൽപര്യങ്ങൾക്കായി രാഷ്​ട്രീയത്തിൽ ഇടപെടാൻ പൊതുവെ താൽപര്യം കാണിക്കാത്ത വ്യക്​തിയാണ്​ ഹോങ്​ ഹാൻഷാൻ എന്നാണ്​ റിപ്പോർട്ട്​. ഏകാന്തനായ ചെന്നായയെന്നാണ്​ പ്രാദേശികമായി അദ്ദേഹം അറിയപ്പെടുന്നത്​.

2020ൽ നടത്തിയ ചില നിർണായക നീക്കങ്ങളാണ്​ ഏഷ്യയിലെ സമ്പന്നരുടെ പട്ടികയിൽ അദ്ദേഹത്തെ ഒന്നാമതെത്തിച്ചത്​. വാക്​സിൻ നിർമാതാക്കളായ വാന്‍റായി ബയോളജിക്കൽ ഫാർമസി എന്‍റർപ്രൈസിനെ ഏപ്രിലിൽ അദ്ദേഹം ഏറ്റെടുത്തു. നൊങ്​ഫു സ്പ്രിങ്​ എന്ന കുപ്പി വെള്ള കമ്പനിയേയും അദ്ദേഹം ഏറ്റെടുത്തു. ഈ രണ്ട്​ ഇടപാടുകളും അദ്ദേഹത്തിന്​ കരുത്തായി.

ഒരു വർഷം കൊണ്ട്​ ഹോങ്ങിന്‍റെ ആസ്​തി 70.9 ബില്യൺ ഡോളറിൽ നിന്ന്​ 77.8 ബില്യൺ ഡോളറായി ഉയർന്നു. ലോകത്തെ സമ്പന്നരുടെ പട്ടികയിൽ 11ാം സ്ഥാനത്താണ്​ ഹോങ്​.