മംഗള എക്സ്പ്രസിന് തീവയ്ക്കാൻ പദ്ധതിയെന്ന് വ്യാജ സന്ദേശം; മലപ്പുറം സ്വദേശി പിടിയില്‍

single-img
28 December 2020

മംഗള എക്സ്പ്രസിന് തീവയ്ക്കാൻ പദ്ധതിയെന്ന് പോലീസിന് വ്യാജ സന്ദേശം അയച്ചയാൾ അറസ്റ്റിൽ. മലപ്പുറം തിരുവാലി സ്വദേശി മുനീർ ആണ് പിടിയിലായത്. മംഗള എക്സ്പ്രസിന് തീവയ്ക്കാൻ പദ്ധതിയിടുന്നു എന്നാണ് ഇയാൾ പോലീസ് ആസ്ഥാനത്ത് വിളിച്ച് വ്യാജ സന്ദേശം നൽകിയത്.

അന്വേഷണത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് എടുത്ത സിം കാർഡുകളും പോലീസ് മുനീറിന്റെ പക്കൽ നിന്നും പിടിച്ചെടുത്തു.