നാളെ നടത്താനിരുന്ന കര്‍ഷകരുമായുള്ള ചര്‍ച്ച മാറ്റിവെച്ച് കേന്ദ്ര സർക്കാർ

single-img
28 December 2020
farmers protest amit shah

കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരുമായി നാളെ നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ച് കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്റെ തുടര്‍ച്ചയായുള്ള അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഡിസംബര്‍ 29 ന് ചര്‍ച്ചയ്ക്ക് തയ്യാറായത്. ഇത് ഇപ്പോള്‍ ഡിസംബര്‍ 30 ലേക്ക് മാറ്റിയിരിക്കുകയാണ്. നാളത്തെ ചര്‍ച്ചയ്ക്ക് പകരം ഡിസംബര്‍ 30 ന് ചര്‍ച്ച നടത്താന്‍ സമ്മതിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൃഷി മന്ത്രാലയം കര്‍ഷക യൂണിയനുകള്‍ക്ക് കത്ത് നല്‍കി.

പുതിയ ദിവസത്തില്‍ ഉച്ചയ്ക്ക് 2 മണിക്കാണ് സര്‍ക്കാര്‍ ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്രവുമായി ഒരു ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും തങ്ങളുടെ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. കാര്‍ഷിക വിരുദ്ധമായ മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് ഇപ്പോഴും കര്‍ഷകര്‍.