ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന് പോയ പികെ കുഞ്ഞാലിക്കുട്ടി ആ പണി തുടരണം: ഉമർ ഫൈസി മുക്കം

single-img
27 December 2020

ഡല്‍ഹിയിലേക്ക് ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിനു പോയ കുഞ്ഞാലിക്കുട്ടി അവിടെ ആ പണി ചെയ്യുന്നതാണ് നല്ലതെന്ന് സമസ്ത മുശാവറ അംഗമായ ഉമർ ഫൈസി മുക്കം. അദ്ദേഹം പോരാട്ടം പാതിവഴിയിൽ ഉപേക്ഷിച്ച് തിരികെ വരുന്നത് ശരിയല്ലെന്നും ഉമർ ഫൈസി മുക്കം പറഞ്ഞു.

ഉത്തരേന്ത്യയിലാണെങ്കില്‍ മുസ്ലിം സമുദായം ശിഥിലമായി കിടക്കുകയാണ്. അവിടെ പ്രവർത്തനം ഏകോപിപ്പിക്കാനാണ് കുഞ്ഞാലിക്കുട്ടി ഡൽഹിക്ക് പോയത്. ബിജെപി നടത്തുന്ന വിദ്വംസക പ്രവർത്തനങ്ങൾ കൂടുതല്‍ നടക്കുന്നതും അവിടെയാണ്.

അതെല്ലാം ഉപേക്ഷിച്ച്കേരളത്തിലേക്ക് പോരുന്നത് ശരിയല്ലെന്നും ഉമർ ഫൈസി പറഞ്ഞു കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സമസ്തയോട് ഇടപെടുന്നത് മാന്യമായാണ്. ഇടതു മുന്നണി സർക്കാർ മുസ്ലിം വിരുദ്ധ സർക്കാരാണെന്ന് സമസ്തയ്ക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജമാ അത്തെ ഇസ്‌ലാമിയുമായി കൂട്ട് കൂടിയാല്‍ കൂടിയവര്‍ നശിക്കുമെന്നും കോണ്‍ഗ്രസില്‍ ഇപ്പോള്‍ അതാണ് സംഭവിക്കുന്നത് എന്നും ഉമർ ഫൈസി പറഞ്ഞു.