പിണറായി വിജയൻ കേരളത്തിന്‍റെ അട്ടിപ്പേർ സഖാക്കൾക്ക് ഇല്ലെന്ന് കൂടെ പറയാൻ തയ്യാറാകുമോ: ഫാത്തിമ തഹ്‍ലിയ

single-img
27 December 2020

കാസർകോട് ജില്ലയിൽ എസ്കെഎസ്എസ്എഫ് പതാക ഉയർത്തുന്നത് ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞ സംഭവത്തില്‍ വിമര്‍ശനവുമായി എംഎസ്എഫ് അഖിലേന്ത്യ വൈസ് പ്രസിഡന്‍റ് അഡ്വ. ഫാത്തിമ തഹ്‍ലിയ. മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേർ ലീഗിനിലെന്ന് പറയുന്ന പിണറായി വിജയൻ കേരളത്തിന്റെ അട്ടിപ്പേർ സഖാക്കൾക്ക് ഇല്ലെന്ന് കൂടെ പറയാൻ തയ്യാറാകുമോ എന്ന് ഫാത്തിമ തന്റെ ഫേസ്ബുക്കിൽ എഴുതി.

പോസ്റ്റിന്റെ പൂർണ്ണരൂപം:

SKSSF പതാക ഉയർത്തുന്നത് DYFI തടയുന്ന വാർത്ത വീഡിയോ സഹിതം പുറത്ത് വന്നിരിക്കുന്നു. കേരളത്തിലെ പ്രബല മതസംഘടനക്ക് പോലും പ്രവർത്തന സ്വാതന്ത്ര്യമില്ലാതിരിക്കാൻ ഉത്തർപ്രദേശ് ആയി മാറിയോ നമ്മുടെ നാട്? മുസ്ലിം സമുദായത്തിന്റെ അട്ടിപ്പേർ ലീഗിനിലെന്ന് പറയുന്ന പിണറായി വിജയൻ കേരളത്തിന്റെ അട്ടിപ്പേർ സഖാക്കൾക്ക് ഇല്ലെന്ന് കൂടെ പറയാൻ തയ്യാറാകുമോ?

പതാക ദിനവുമായി ബന്ധപ്പെട്ട പ്രചരണങ്ങൾക്കിറങ്ങിയ സുന്നി വിദ്യാർത്ഥി സംഘടന പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിട്ട സ്വന്തം പാർട്ടിക്കാരെ തള്ളിപ്പറയാൻ മുഖ്യമന്ത്രി തയ്യാറാകണം.