കോൺഗ്രസ് നാശത്തിൻ്റെ വക്കിലേക്ക്; ലീ​ഗിന്റെ ലക്ഷ്യം പ്രതിപക്ഷ നേതൃസ്ഥാനം: ഇപി ജയരാജന്‍

single-img
21 December 2020

കേരളത്തിൽ മുസ്ലീംലീ​ഗിന്റെ ലക്ഷ്യം പ്രതിപക്ഷ നേതൃസ്ഥാനമാണെന്ന് മന്ത്രി ഇ പി ജയരാജൻ. മുസ്ലിം ലീഗിനെ വിമർശിച്ചാൽ അതെങ്ങനെ ന്യൂനപക്ഷങ്ങൾക്കെതിരാകുമെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ കോൺഗ്രസ് നാശത്തിൻ്റെ വക്കിലേക്കാണ് പോകുന്നത്.

തെരഞ്ഞെടുപ്പിലെ രണ്ട് സീറ്റിന് വേണ്ടി നിലപാടുകളിൽ വെള്ളം ചേർക്കരുത്. മുസ്ലിം ലീഗിനെ വിമർശിച്ചതിന്റെ പേരിൽ സംഘർഷമുണ്ടാക്കാൻ ശ്രമമുണ്ടാകും. പക്ഷെ ഒരു പ്രകോപനത്തിലും പ്രവർത്തകർ വീണു പോകരുത്. സമാധാനം ഉറപ്പാക്കാനാകണം നമ്മുടെ പ്രവർത്തനങ്ങൾ എന്നും ജയരാജൻ പറഞ്ഞു.