ബംഗാളില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ എല്ലാം ശരിയാകും: യു പി മന്ത്രി

single-img
21 December 2020

പശ്ചിമ ബംഗാളില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ഭരണത്തിന്‍കീഴില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വർദ്ധിച്ചു എന്ന ആരോപണവുമായി ഉത്തര്‍പ്രദേശ് മന്ത്രി ഭൂപേന്ദ്രസിംഗ് ചൗധരി. ഇതുപോലുള്ള അക്രമങ്ങള്‍ക്ക് തടയിട്ട് മമതയെ താഴെയിറക്കാന്‍ ബംഗാളിലെ ജനം തെരഞ്ഞെടുപ്പിൽ ബിജെപിയോടൊപ്പം നില്‍ക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

‘തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭരണത്തിൽ അവരുടെ നേതൃത്വത്തില്‍ ബംഗാളില്‍ നടന്ന രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് കണക്കില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നത് മമതയുടെ ഭരണത്തിന്‍ കീഴിലാണ്. ബംഗാളിലെ ജനങ്ങള്‍ ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്.

അടുത്ത തെരഞ്ഞെടുപ്പില്‍ മമതയെ അവര്‍ തോല്‍പ്പിക്കും. പകരം ബിജെപിയെ അധികാരത്തിലെത്തിക്കുകയും ചെയ്യും. ബംഗാളിലെ ജനങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളു. ഭയപ്പെടാതെ ബിജെപിയ്ക്ക് വോട്ടു ചെയ്യു. കാരണം ബിജെപിയ്ക്ക് മാത്രമെ ബംഗാളില്‍ വികസനം സാധ്യമാക്കാന്‍ കഴിയുകയുള്ളു’, സിംഗ് പറഞ്ഞു.