നീണ്ട 113 ദിവസത്തെ ചികിത്സക്കൊടുവിൽ കോവിഡിനെ പരാജയപ്പെടുത്തി 59കാരൻ

single-img
19 December 2020

കോവിഡ് ബാധിച്ച 59കാരനെ  നീണ്ട 113 ദിവസത്തെ ചികിത്സക്കു ശേഷം ഡിസ്ചാർജ് ചെയ്തു. ഗുജറാത്തിലെ അഹമ്മദ്ബാദിലാണ് കോവിഡ് നെഗറ്റീവാകാൻ നൂറുദിവസത്തിലധികം വേണ്ടി വന്നത്. ഏറ്റവും കൂടുതൽ നാൾ ചികിത്സയിൽ കഴിഞ്ഞ് രോഗം ഭേദമാകുന്ന ആദ്യ കോവിഡ്  കേസാണ് ഇതെന്നാണ് ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻ പട്ടേൽ പറയുന്നത്.

ഓഗസ്റ്റ് 26 നാണ് അഹമ്മദാബാദ് സ്വദേശിയായ രവീന്ദ്ര പർമർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് തുടർന്ന് അഹമ്മദാബാദിലെ ധോൽക്കയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരോഗ്യനില വഷളായതിനെ തുടർന്ന് ഓഗസ്റ്റ് 28 ന് അദ്ദേഹത്തെ സർക്കാർ ആശുപത്രിയായ സോള സിവിൽ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. അവിടെ തൊണ്ണൂറു ദിവസം അദ്ദേഹം ഐ സിയുവിലായിരുന്നു.

നേരത്തെ മുൻ കേന്ദ്രമന്ത്രിയും സംസ്ഥാന കോൺഗ്രസ് പ്രസിഡന്റുമായ ഭരത്സിങ് സോളങ്കി 102 ദിവസം ആശുപത്രിയിൽ കഴിഞ്ഞ ശേഷം കോവിഡ് വിമുക്തനായിരുന്നു.