പ്രധാനമന്ത്രിയുടെ വാരണാസിയിലെ എംപി ഓഫീസ് ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക്; വില എഴ് കോടി അമ്പത് ലക്ഷം

single-img
18 December 2020

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ എം പി ഓഫീസ് ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വെച്ചു. 6500 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടം എഴ് കോടി അമ്പത് ലക്ഷത്തിനാണ് വില്‍പ്പനയ്ക്കായി പരസ്യപ്പെടുത്തിയത്. ലക്ഷ്മികാന്ത് ഓജ എന്ന ഐ.ഡിയില്‍ നിന്നായിരുന്നു ഈ പരസ്യം പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിലവില്‍ പരസ്യം നീക്കം ചെയ്‌തെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും വാരണാസി എസ്എസ്പി അമിത് കുമാര്‍ പതക് മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഫോട്ടോ പകര്‍ത്തിയ ആളെ ഉള്‍പ്പെടെ കേസുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തുവെന്നും എസ്എസ്പി വ്യക്തമാക്കി.

ഉത്തര്‍ പ്രദേശിലെ വാരണാസിയിലെ ഗുരുദാം കോളനിയിലാണ് പ്രധാനമന്ത്രിയുടെ എംപി ഓഫീസ് സ്ഥിതി ചെയ്യുന്നത്.