ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് കോവിഡ്

single-img
17 December 2020

ഫ്രാന്‍സില്‍ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ഒരാഴ്ചത്തേക്ക് സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചതായി പ്രസിഡന്റിനോട് അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളെ അറിയിച്ചു.

അദ്ദേഹം ഇപ്പോള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയാണെങ്കിലും ജോലിയില്‍ തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നു. കോവിഡ് 19 രണ്ടാംഘട്ട വ്യാപനം ആരംഭിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് ഈ ആഴ്ച ആദ്യമാണ് ഫ്രാന്‍സ് ഇളവ് വരുത്തിയത്.

എന്നാല്‍ വൈറസ് വ്യാപനം ഇപ്പോഴും ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. നിലവില്‍ ഫ്രാന്‍സില്‍ രാത്രി എട്ടു മണി മുതല്‍ രാത്രികാല കര്‍ഫ്യൂ തുടരുന്നുണ്ട്.