യുഡിഎഫ് കേരളത്തില്‍ അപ്രസക്തമാകുന്നു; ഇടതുമുന്നണിയുടെ വിജയം ജനങ്ങളുടെ ജയം: മുഖ്യമന്ത്രി

single-img
16 December 2020

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയ്ക്കുണ്ടായ ജയം ജനങ്ങളുടെ വിജയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിനെയും അതിന്റെ നേട്ടങ്ങളേയും തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് നാടിനെ സ്‌നേഹിക്കുന്നവര്‍ നല്‍കിയ മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. തികച്ചും സംഘടിതമായ ആക്രമണമായിരുന്നു സര്‍ക്കാരിനെതിരെ നടന്നതെന്നും പിണറായി പറഞ്ഞു.

യുഡിഎഫ് മുന്നണി കേരളത്തില്‍ അപ്രസക്തമാകുന്നതായും ബിജെപി നടത്തുന്ന അവകാശവാദങ്ങള്‍ വീണ്ടും പൊളിയുന്നുവെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയശക്തികളുടെ ഐക്യപ്പെടലിനും നുണപ്രചരണങ്ങള്‍ക്കും കേരളത്തില്‍ ഇടമില്ല. കൃത്യമായ മുന്നണി സംവിധാനത്തിലൂടെയാണ് ഇടതുപക്ഷം തെരഞ്ഞെടുപ്പിനെ നേരിട്ടത്. സംശുദ്ധമായ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചു. കേരളത്തിലെ മതനിരപേക്ഷ മനസ് ഇടതിനൊപ്പം നിന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമങ്ങള്‍ പ്രചരിപ്പിച്ച വ്യാജവാര്‍ത്തകള്‍ക്ക് ചെവി കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറായില്ല. അതിനിടെ പ്രത്യേക ലക്ഷ്യമായി ഇറങ്ങിയ കേന്ദ്ര ഏജന്‍സികള്‍ക്ക് കൃത്യമായ മറുപടി കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.