പ്രതികരിക്കുന്നത് കര്‍ഷകരുടെ അവകാശം; അനുവദിക്കണമെന്ന് ഇന്ത്യയോട് ഐക്യരാഷ്ട്ര സഭ

single-img
5 December 2020

ഇന്ത്യയില്‍ കര്‍ഷകര്‍ക്ക് സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെന്ന് ഐക്യ രാഷ്ട്രസഭ. ജനറല്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറസിന്റെ ഔദ്യോഗിക വക്താവ് സ്റ്റീഫന്‍ ദുജാറിക് കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ത്യയില്‍ പത്ത് ദിവസമായി തുടരുന്ന കാര്‍ഷിക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കവെയാണ് ഇങ്ങിനെ പറഞ്ഞത്.

‘ഇന്ത്യയോട് എനിക്ക് പറയാനുള്ളത് എന്താണെന്നാല്‍, ജനങ്ങള്‍ക്ക് എവിടെയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ആ രീതിയില്‍ അവരെ പ്രതിഷേധിക്കാന്‍ അധികാരികള്‍ അവരെ അനുവദിക്കുകയും വേണം,’ അദ്ദേഹം പറഞ്ഞു.

വിവിധ വിദേശ നേതാക്കള്‍ കാര്‍ഷിക പ്രതിഷേധത്തില്‍ പിന്തുണയും പ്രതികരണവും അറിയിച്ചതിന് പിന്നാലെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തിന്റെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു സ്റ്റീഫന്‍ ദുജാറിക്