കര്‍ഷക സമരത്തിന്‌ പിന്തുണയുമായി സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍; നിയമ സേവനങ്ങള്‍ സൗജന്യമായി നല്‍കും

single-img
4 December 2020

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍. സംഘടനയുടെ പ്രസിഡന്റ് ദുഷ്യന്ത് ദാവെ കാര്‍ഷിക നിയമങ്ങള്‍ കാര്‍ഷിക വിരുദ്ധമാണെന്നും അത് അഭിഭാഷക വിരുദ്ധമാണെന്നും പറഞ്ഞു

നേരത്തെ ദല്‍ഹി ബാര്‍ കൗണ്‍സിലും കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് എല്ലാ നിയമ സേവനങ്ങളും സൗജന്യമായി നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.അതേസമയം കേന്ദ്രത്തിനെതിരെ കര്‍ഷകര്‍ സമരം വീണ്ടും ശക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഒന്‍പത് ദിവസമായി കര്‍ഷകര്‍ തെരുവില്‍ പ്രതിഷേധിച്ച് കൊണ്ടിരിക്കുകയാണ്. കേന്ദ്രവുമായി നിരവധി തവണ കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം ഫലം കാണാതെ അവസാനിക്കുകയായിരുന്നു.