കര്‍ഷക സമരത്തിന് പിന്തുണ; പത്മവിഭൂഷന്‍ പുരസ്‌കാരം തിരികെ നല്‍കി പ്രകാശ് സിംഗ് ബാദല്‍

single-img
3 December 2020

ശിരോമണി അകാലിദള്‍ പാര്‍ട്ടി നേതാവും മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയുമായ പ്രകാശ് സിംഗ് ബാദല്‍ തനിക്ക് ലഭിച്ച പത്മവിഭൂഷന്‍ രാജ്യത്തിന് തിരിച്ചു നല്‍കി. കേന്ദ്ര കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജ്യത്തെ ഏറ്റവും ഉന്നതമായ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷന്‍ അദ്ദേഹം തിരികെ നല്‍കുന്നത്.

കര്‍ഷകരുടെ സമരത്തില്‍ താനും പങ്കുചേരുകയാണെന്നും കര്‍ഷകരെ സര്‍ക്കാര്‍ വഞ്ചിച്ചെന്നും ബാദല്‍ ആരോപിച്ചു. 2015ലായിരുന്നു പ്രകാശ് സിംഗ് ബാദലിന് പത്മവിഭൂഷന്‍ ലഭിക്കുന്നത്. കര്‍ഷക ബില്ലില്‍ പ്രതിഷേധിച്ച് അകാലിദള്‍ എന്‍ഡിഎ മുന്നണിയില്‍ നിന്ന് വിട്ടിരുന്നു. കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് ഡൽഹിയിൽ ഇന്ന് രണ്ടാം വട്ട ചര്‍ച്ചകള്‍ നടക്കുകയാണ്.