ഇന്ത്യയിലെ കർഷക പ്രക്ഷോഭം; പിന്തുണയുമായി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ

single-img
1 December 2020

കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന ഇന്ത്യൻ കർഷകരെ പിന്തുണച്ച് കാനഡ. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ കാനഡ എപ്പോഴും പിന്തുണയ്ക്കുമെന്ന് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. ഇന്ത്യയിലെ സാഹചര്യം ആശങ്കാകുലമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിഖ് ആത്മീയാചാര്യൻ ഗുരു നാനാക്കിന്റെ 551ാമത് ജന്മവാർഷികത്തോട് അനുബന്ധിച്ചുള്ള ഓൺലൈൻ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ട്രൂഡോ. ഇന്ത്യയിലെ കർഷക പ്രതിഷേധത്തിൽ പ്രതികരിക്കുന്ന ആദ്യ ലോക നേതാവാണ് ട്രൂഡോ. നിരവധി സിഖ് വംശജരാണ് കാനഡയിലേക്കു കുടിയേറിയിരിക്കുന്നത്.

ചർച്ചയുടെ പ്രാധാന്യത്തിൽ ഞങ്ങൾ വിശ്വസിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് പലതവണ ആശങ്ക അറിയിച്ച് ഇന്ത്യൻ അധികൃതരോട് സംസാരിച്ചതെന്നും ട്രൂഡോ പറയുന്നു. എല്ലാവരും ഒരുമിച്ചുനിൽക്കേണ്ട സമയമാണെന്നും വേൾഡ് സിഖ് ഓർഗനൈസേഷൻ പോസ്റ്റ് ചെയ്ത വിഡിയോയിൽ ട്രൂഡോ പറയുന്നു. ഇത് ആറാം ദിവസമാണ് ഡൽഹിയെ വളഞ്ഞ് പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കർഷകർ പ്രതിഷേധം ആരംഭിച്ചിട്ട്