കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം; മോദി സര്‍ക്കാര്‍ കരിനിയമം എടുത്ത് കളയണം; കർഷകർക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

single-img
27 November 2020

രാജ്യ തലസ്ഥാനത്തും രാജ്യമാകെയും തന്നെ കര്‍ഷക പ്രതിഷേധം ശക്തമാകുന്നതിനിടെ സോഷ്യല്‍ മീഡിയയായ ട്വിറ്ററിലൂടെ കര്‍ഷകര്‍ക്കൊപ്പം അണിനിരന്ന് ജനങ്ങളും. ‘ഞങ്ങള്‍ കര്‍ഷകര്‍ക്കൊപ്പം’ എന്ന ഹാഷ് ടാഗില്‍ ഇതിനോടകം പതിനായിരക്കണക്കിനാളുകളാണ് പിന്തുണയുമായി ട്വീറ്റ് ചെയ്തിരിക്കുന്നത്.ഇതില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ട്വിറ്ററില്‍ #Iamwithfarmer ഹാഷ് ടാഗില്‍ ട്വീറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

” ഈഗോ എന്നത് സത്യവുമായി പോരാടുമ്പോള്‍ പരാജയപ്പടുക തന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി മനസിലാക്കണം. സത്യത്തിനായുള്ള കര്‍ഷകരുടെ യുദ്ധത്തെ ഈ ലോകത്തെ ഒരു സര്‍ക്കാരിനും തടയാന്‍ കഴിയില്ല. കര്‍ഷകര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍ അംഗീകരിച്ച് മോദി സര്‍ക്കാര്‍ ഈ കരിനിയമം എടുത്ത് കളയുക തന്നെ വേണം.” രാഹുല്‍ ഗാന്ധി ട്വീറ്റില്‍ ആവശ്യപ്പെട്ടു.

രാജ്യത്തിന് വേണ്ടി ഭക്ഷണം തരുന്ന കര്‍ഷകരെ വടികൊണ്ടും പൈപ്പുകൊണ്ടും അടിച്ചാണ് മോദി സര്‍ക്കാര്‍ നേരിടുന്നതെന്നും ധാരാളം ആളുകള്‍ ട്വിറ്ററില്‍ ട്വീറ്റ് ചെയ്തു.