“ഒരു രാജ്യം, ഒരു തെരെഞ്ഞെടുപ്പ്” അനിവാര്യമെന്ന് മോദി

single-img
26 November 2020
One Nation One Election

“ഒരു രാജ്യം, ഒരു തെരെഞ്ഞെടുപ്പ്” (One Nation, One Election) എന്ന മുദ്രാവാക്യവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi). ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് സംവാദ വിഷയം മാത്രമല്ല,  രാജ്യത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.

എൺപതാമത് ഓൾ ഇന്ത്യാ പ്രിസൈഡിങ് ഓഫീസേഴ്സ് കോൺഫറൻസിന്റെ (80th All India Presiding Officers Conference) സമാപന പ്രഭാഷണത്തിനിടെയാണ് മോദി ഇപ്രകാരം പറഞ്ഞത്.

ലോകസഭ, നിയമസഭ, തദ്ദേശസ്വയംഭരണം തുടങ്ങി എല്ലാ തെരെഞ്ഞെടുപ്പുകൾക്കും കൂടി ഒറ്റ വോട്ടർ പട്ടിക തയ്യാറാക്കണമെന്ന് മോദി പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിനും വെവ്വേറെ പട്ടിക തയ്യാറാക്കുന്നത് അനാവശ്യ ചെലവാണുണ്ടാക്കുന്നതെന്നും എന്തിനാണ് പണവും സമയവും അനാവശ്യമായി പാഴാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാസങ്ങള്‍ കൂടുമ്പോള്‍ രാജ്യത്ത് വിവിധ ഇടങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നു. ഇടക്കിടെയുണ്ടാകുന്ന ഈ തെരഞ്ഞെടുപ്പുകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കുണ്ടാക്കുന്ന തടസ്സങ്ങള്‍ എല്ലാവര്‍ക്കും അറിയാം. ഈ പ്രശ്നം പഠനവിധേയമാക്കണമെന്നും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും മോദി പറഞ്ഞു.

Content: India needs ‘One Nation, One Election’: says PM Narendra Modi