കോവിഡും അന്തരീക്ഷ മലിനീകരണവും രൂക്ഷം; സോണിയ ഗാന്ധി ഡൽഹി വിട്ടു

single-img
20 November 2020

രാജ്യ തലസ്ഥാനമായ ഡൽഹിയിൽ വായു മലിനീകരണവും, കോവിഡ് വ്യാപനവും രൂക്ഷമായതിനെ തുടർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഡൽഹി വിട്ടു. ഡോക്ടർമാര്‍ നല്‍കിയ ഉപദേശത്തെ തുടർന്നാണ് സോണിയ ഗാന്ധി ഈ തീരുമാനമെടുത്തത്. എന്നാൽ സോണിയ എവിടേക്കാണ് മാറിയതെന്ന് ഇതുവരെ കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടില്ല.

സോണിയയുടെ നെഞ്ചില്‍ ഗുരുതരമായ അണുബാധയുള്ളതിനാലാണ് ഡോക്ടര്‍മാര്‍ ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഡൽഹിയിൽ ഭാവിയില്‍ വായു മലിനീകരണം കുറയുന്നത് വരെ ചൂടുള്ള സ്ഥലത്ത് സോണിയ ഗാന്ധിയെ താമസിപ്പിക്കാനാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്.

രാജ്യത്തെ ചെന്നൈ, ഗോവ നഗരങ്ങളുടെ പ്രാന്ത പ്രദേശങ്ങളാണ് ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളതെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.