തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചത്: സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

single-img
13 November 2020

തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചതിൽ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. ഡയറക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ഓഡിറ്റ് വകുപ്പ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചത്. ഈ നടപടി ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ ഓഡിറ്റ് പുനഃസ്ഥാപിക്കണമെന്നും ഓഡിറ്റ് ഒഴിവാക്കുന്നത് അഴിമതി മറച്ചുവയ്ക്കാനുമാണെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രധാന ആരോപണങ്ങള്‍. ഈ ഹര്‍ജിയിലാണ് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയത്.

എന്തുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളിലെ ഓഡിറ്റ് നിര്‍ത്തിവെച്ചു എന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കണം. ചൊവ്വാഴ്ചയാണ് കോടതി വീണ്ടും ഹര്‍ജി പരിഗണിക്കുന്നത്.

Content : local body Audit suspended; High Court seeks explanation from govt