ബീഹാറിലെ ജനങ്ങൾ ജനാധിപത്യത്തിന്റെ ആദ്യപാഠം ലോകത്തെ പഠിപ്പിച്ചു: പ്രധാനമന്ത്രി

single-img
11 November 2020

നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങൾ വികസനത്തിന് പ്രാധാന്യം നൽകി നിർണ്ണായകമായ തീരുമാനം എടുത്തെന്ന് പ്രധാനമന്ത്രി മോദി. ബീഹാറിലെ തെരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വിജയത്തിന് ശേഷമാണ് മോദിയുടെ ഈ വാക്കുകൾ. ജനാധിപത്യത്തിന്റെ ആദ്യപാഠം ബീഹാറിലെ ജനങ്ങൾ ലോകത്തെ പഠിപ്പിച്ചു. ജനാധിപത്യം എങ്ങനെയാണ് ശക്തിപ്പെടുന്നതെന്ന് ബീഹാർ ലോകത്തോട് പറഞ്ഞു.

പാവപ്പെട്ടവരും നിരാലംബരും സ്ത്രീകളും ഉൾപ്പെടെ ബീഹാറിൽ വോട്ട് ചെയ്തു. വികസനത്തിന്റെ കാര്യത്തിൽ നിർണ്ണായകമായ തീരുമാനമാണ് അവർ എടുത്തത്. പ്രധാനമന്ത്രി ട്വീറ്റിൽ കുറിച്ചു. ​ഗ്രാമങ്ങളിലെ പാവപ്പെട്ടവർ, കർഷകർ, തൊഴിലാളികൾ, വ്യാപാരികൾ, കച്ചവടക്കാർ, കടയുടമകൾ തുടങ്ങി എല്ലാ വിഭാ​ഗത്തിലുള്ളവരും സബ്കാ സാത്ത്, സബ്കാ വികാസ്, സബ്കാ വിശ്വാസ് എന്ന എൻഡിഎ മുദ്രാവാക്യത്തെ ആശ്രയിച്ചു.

ബീഹാറിലെ ഓരോ പൗരനും വികസനം ലഭ്യമാക്കുമെന്ന് ആവർത്തിച്ച് ഉറപ്പ് പറയുന്നു. എല്ലാ പ്രദേശങ്ങളിലും പൂർണ്ണ സമർപ്പണത്തോടെയുള്ള പ്രവർത്തനങ്ങൾ തുടരും.