അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും പശ്ചിമ ബംഗാളിലും ബിജെപി അധികാരം നേടും: കെ സുരേന്ദ്രന്‍

single-img
10 November 2020

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലും പശ്ചിമ ബംഗാളിലും ബിജെപി അധികാരത്തിലേറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇക്കുറി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇക്കാര്യത്തില്‍ വ്യക്തമായ സൂചന നല്‍കുമെന്നും അദ്ദേഹംപറഞ്ഞു.

ഇപ്പോൾ ബീഹാറിലും മറ്റു സംസ്ഥാനങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലും മുൻപേ ഉണ്ടായിരുന്ന പ്രവചനങ്ങളെ മറികടന്ന് ബിജെപി നേട്ടമുണ്ടാക്കിയതായി സുരേന്ദ്രൻ അവകാശപ്പെട്ടു. കേരളത്തിലാവട്ടെ ഇടത് സര്‍ക്കാരിന്റെ നില പരുങ്ങലിലാണ്.

ഇരു മുന്നണികളും അഴിമതിക്കാരാണെന്ന് തെളിയുന്നുവെന്നും സുരേന്ദ്രന്‍ പറയുന്നു. കേരളത്തിലെ ബിജെപിക്കുള്ളിലെ ഭിന്നതയെ തുടര്‍ന്ന് കേന്ദ്ര നേതൃത്വം വിളിപ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ.