എംസി കമറുദ്ദീന്‍ എംഎല്‍എ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

single-img
9 November 2020

ഫാഷന്‍ ഗോള്‍ഡ്‌ ജ്വല്ലറി നിക്ഷേപ തട്ടിപ്പു കേസില്‍ മുസ്ലിം ലീഗിന്റെ എം.സി കമറുദ്ദീന്‍ എം.എല്‍.എയെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. 11ന് കമറുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കും. ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയുടേതാണ് നടപടി.

നിലവില്‍ കമറുദ്ദീനെതിരെ 13 കോടിയുടെ തട്ടിപ്പിന് തെളിവുണ്ടെന്നും ഇവ ശേഖരിക്കാന്‍ കസ്റ്റഡി അനിവാര്യമാണെന്നുമാണ് പോസിക്യൂഷന്‍ ആവശ്യപ്പെട്ടത്. അതേസമയം സി കെ ശ്രീധരനാണ് കമറുദ്ദീന് വേണ്ടി കോടതിയില്‍ ഹാജരായത്. ക്രിമിനല്‍ കുറ്റം നടന്നതായി പരാതിക്കാര്‍ പോലും കമറുദ്ദീന് എതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് ശ്രീധരന്‍ പറഞ്ഞു.