എല്‍ഡിഎഫിന് വേണ്ടി കമ്മ്യൂണിസ്റ്റുകാര്‍ പോലും വോട്ട് ചെയ്യില്ല: വിഡി സതീശന്‍

single-img
7 November 2020

എല്‍ഡിഎഫിന്റെ സര്‍ക്കാരിന് വേണ്ടി ഇത്തവണ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റുകാര്‍ പോലും വോട്ട് ചെയ്യില്ല എന്ന് കോണ്‍ഗ്രസ് എംഎല്‍എ വിഡി സതീശന്‍. സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിലും പാർട്ടി സെക്രട്ടറിയുടെ വീട്ടിലും വരെ അന്വേഷണ ഏജൻസികൾ എത്തിയിരിക്കുന്നു.

അതുകൊണ്ടുതന്നെ ഈ തിരഞ്ഞെടുപ്പിൽ നല്ല കമ്യൂണിസ്റ്റുകൾ യുഡിഎഫിന് വോട്ടു ചെയ്യുമെന്നും വിഡി സതീശന്‍ ഫേസ്ബുക്കില്‍ എഴുതി. പുറത്ത് പറയാൻ കൊള്ളാത്ത കേസുകളാണ് കൂടുതലും. നല്ല പാർട്ടിക്കാർ അപമാനഭാരത്താൽ തല കുനിച്ചു നിൽക്കുകയാണെന്നും വിഡി സതീശന്‍ കുറിപ്പിൽ പറയുന്നു.