തദ്ദേശ തെരഞ്ഞെടുപ്പ്: എൻഡിഎ മുന്നണി വൻ മുന്നേറ്റം നടത്തും: കെ സുരേന്ദ്രൻ

single-img
6 November 2020

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണി വൻമുന്നേറ്റം നടത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതൽ സീറ്റ് നേടുന്ന മുന്നണി ദേശീയ ജനാധിപത്യ സഖ്യമായിരിക്കുമെന്നും ഇന്ന് കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.

ഇടത് വലത് മുന്നണികൾ ഇപ്പോള്‍ തന്നെ ജനങ്ങൾക്കിടയിൽ പൂർണ്ണമായും ഒറ്റപ്പെട്ടു കഴിഞ്ഞു. സ്വർണ്ണക്കടത്ത്
ഇടത് മുന്നണിക്ക്‌ വലിയ തിരിച്ചടിയാണുണ്ടാക്കിയിരിക്കുന്നത്. യുഡിഎഫിനാവട്ടെ വിശ്വാസ്യത പൂർണ്ണമായും തകർന്നു കഴിഞ്ഞു. ഇരു മുന്നണികളും ഒരുപോലെയാണെന്ന് ജനങ്ങൾക്ക് ബോധ്യമായി.

നിലവില്‍ എൻഡിഎയുടെ സ്ഥാനാർത്ഥി നിർണയവും സീറ്റ് വിഭജനവും പൂർത്തിയാക്കി കഴിഞ്ഞു. എൻഡിഎ അധികാരത്തില്‍ വന്നാൽ ചെയ്യുന്ന കാര്യങ്ങൾ അടങ്ങിയ വികസന രേഖയും ഇതിനകം ഉണ്ടാക്കി കഴിഞ്ഞു എന്നും സുരേന്ദ്രൻ പറഞ്ഞു.