സംസ്ഥാനത്തെ സ്വകാര്യ ബസുകൾക്ക് നികുതി ഇളവ് പ്രഖ്യാപിച്ച് സര്‍ക്കാര്‍

single-img
6 November 2020

കേരളത്തിൽ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോൺട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും ഒക്‌ടോബർ ഒന്നിന് തുടങ്ങിയ ക്വാർട്ടറിലെ വാഹന നികുതി അൻപത് ശതമാനം ഒഴിവാക്കി സർക്കാർ തീരുമാനമായതായി ഗതാഗത വകുപ്പ്മന്ത്രി എ കെ.ശശീന്ദ്രൻ അറിയിച്ചു.

ബാക്കി വരുന്ന അൻപത് ശതമാനം നികുതി അടയ്ക്കുന്നതിനുളള സമയപരിധി സ്റ്റേജ് കാര്യേജുകൾക്ക് 2020 ഡിസംബർ 31 വരെയും കോൺട്രാക്റ്റ് കാര്യേജുകൾക്ക് 2020 നവംബർ 30 വരെയും നീട്ടി ഉത്തരവായിട്ടുണ്ട്.