ഇടുക്കിയില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതിയെ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

single-img
5 November 2020

ഇടുക്കിയിൽ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ജയിലില്‍ കഴിയുകയായിരുന്ന പ്രതി മനു മനോജിനെ(24) സെല്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുട്ടത്തെ ജില്ലാ ജയിലിലാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ മാസം 23നായിരുന്നു പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ ഡി.വൈ.എഫ്‌.ഐ പ്രവര്‍ത്തകനായ മനുവിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി കൊടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഒളിവില്‍ പോയ മനു പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് പോലീസില്‍ കീഴടങ്ങിയിരുന്നു. എന്നാല്‍ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി കഴിഞ്ഞ 31ന്മരണപ്പെട്ടിരുന്നു.