ചെയ്യാത്ത കാര്യം പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പ്രേരിപ്പിക്കുന്നു: ബിനീഷ് കോടിയേരി

single-img
1 November 2020

കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ആരോപണവുമായി ബിനീഷ് കോടിയേരി.
തന്നോട് ചെയ്യാത്ത കാര്യം പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പ്രേരിപ്പിക്കുന്നുവെന്ന് ഇന്ന് ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു.ശാരീരിക അവഷതയെ തുടര്‍ന്ന് ബൗറിങ് ആശുപത്രിയില്‍ എത്തിച്ചപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ന് വൈകുന്നേരം നാലുമണിയോടെ ചോദ്യം ചെയ്യലിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ ബിനീഷിനെ വിക്ടോറിയ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്നും രണ്ടരമണിക്കൂറിന് ശേഷം ഡിസ്ചാര്‍ജ് ചെയ്ത് ബൗറിങ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

ബൗറിങ് ആശുപത്രിയില്‍ വെച്ചാണ് ബിനീഷ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. അതേസമയം ബിനീഷിന് അപ്പെന്‍ഡിക്‌സിന്റെ പ്രശ്‌നമുണ്ടെന്ന് നേരത്തെ സഹോദരന്‍ ബിനോയ് കോടിയേരി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചിരുന്നു. എന്നാല്‍ ബിനീഷിനെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചോയെന്ന് സംശയമുണ്ടെന്നായിരുന്നു അഭിഭാഷകരുടെ വാദം.