സൂര്യ- അപര്‍ണ: സൂരറൈ പൊട്രു ട്രെയിലർ കാണാം

single-img
26 October 2020

തമിഴ് സൂപ്പര്‍ താരം സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂരറൈ പൊട്രുവിന്റെ ട്രൈയിലർ ഇന്ന് പുറത്തിറങ്ങി. എയർ ഡക്കാണിന്റെ സ്ഥാപകനായ ക്യാപ്റ്റൻ ജി ആർ ​ഗോപിനാഥിനെക്കുറിച്ചുള്ള സിംപ്ലി ഫ്ലൈ എന്ന കഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. മലയാളിയായ അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

പരേഷ് റാവൽ, മോഹൻബാബു എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സൂര്യയുടെ നിർമ്മാണകമ്പനി തന്നെയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ സിനിമ ഒടി ടി റിലീസായി ആമസോണിൽ പുറത്തിറങ്ങും എന്നായിരുന്നു ആദ്യം വന്ന റിപ്പോർട്ടുകൾ. എന്നാൽ സൂര്യ തന്നെ ചിത്രത്തിന്റെ റിലീസ് മാറ്റിയതായി കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ചിരുന്നു.