കുടുംബപ്രശ്നം യുവതി മൂന്ന് വയസുള്ള കുഞ്ഞുമായി കായലില്‍ ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി; കുഞ്ഞു ആദിക്കായി തിരച്ചില്‍ തുടരുന്നു

single-img
26 October 2020

മൂന്ന് വയസുള്ള കുഞ്ഞുമായി യുവതി കായലില്‍ ചാടി. കൊല്ലം കുണ്ടറയിലാണ് യുവതി കുഞ്ഞുമായി അഷ്ടമുടി കായലിലേക്ക് ചാടിയത്. യുവതിയുടെ മൃതദേഹം കണ്ടെത്തി. പെരിനാട്‌ സ്വദേശിയായ രാഖിയാണ് ചാടിയത്.

മൂന്ന് വയസുള്ള കുഞ്ഞു ആദിക്കായി തിരച്ചില്‍ തുടരുകയാണ്. രാവിലെ പത്ത് മണിയോടെയാണ് യുവതി കുണ്ടറ വെള്ളിമണ്‍ ഭാഗത്ത് കുഞ്ഞിനേയും കൊണ്ട് കായലില്‍ ചാടിയത്.

നാട്ടുകാരും ഫയര്‍ഫോഴ്‌സും നടത്തിയ തിരിച്ചിലിലാണ് രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്‌നങ്ങളാണെന്നാണ് പ്രാഥമിക വിവരം. പോലീസ് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.