ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോക്ക് കോവിഡ് സ്ഥിരീകരിച്ചു

single-img
26 October 2020

ബ്രസീലിന്റെ എക്കാലത്തെയും ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുടെ സ്‌ട്രൈക്കറുമായ താരം മുന്‍ ക്ലബായ അത്‌ലറ്റിക്കോ മിനെയ്‌റോയുടെ ആസ്ഥാനമായ ബെലോ ഹൊറിസോണ്ടെയിലെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

തന്റെ രോഗവിവരം താരം തന്നെയാണ് വെളിപ്പെടുത്തിയത്. നേരത്തെ രോഗലക്ഷണങ്ങളൊന്നും ഇല്ലാതിരുന്ന താരം ഇപ്പോള്‍ ബെലോ ഹൊറിസോണ്ടെയിലെ ഒരു ഹോട്ടലില്‍ ഐസോലേഷനിലാണ്. വ്യാജ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്തതിന് പാരഗ്വയില്‍ നിയമനടപടി നേരിട്ട താരം അടുത്തിടെയാണ് ജയില്‍ മോചിതനായി നാട്ടിലേക്ക് മടങ്ങിയത്.