കൊ​ല​പാ​ത​ക​ത്തെ​ക്കാ​ൾ ഭീ​ക​ര​മാ​ണ് കൂ​ട്ട​ബ​ലാ​ത്സം​ഗം; വധശിക്ഷ നൽകാൻ നിയമം ഭേദഗതി ചെയ്യണം; ക​ർ​ണാ​ട​ക ഹൈകോടതി

single-img
24 October 2020

കൊ​ല​പാ​ത​ക​ത്തെ​ക്കാ​ൾ ഭീ​ക​ര​മാ​ണ് കൂ​ട്ട​ബ​ലാ​ത്സം​ഗംമെ​ന്നും, സ്ത്രീ​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന കു​റ്റ​വാ​ളി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​കാ​ൻ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്നും ക​ർ​ണാ​ട​ക ഹൈ​കോ​ട​തി.

2012 ൽ 21കാ​രി​യാ​യ നി​യ​മ​വി​ദ്യാ​ർ​ഥി​നി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത കേ​സി​ൽ ഏ​ഴു​പേ​ർ​ക്ക് വി​ചാ​ര​ണ കോ​ട​തി ചു​മ​ത്തി​യ ജീ​വ​പ​ര്യ​ന്തം ത​ട​വ് ശ​രി​വെ​ച്ചു​കൊ​ണ്ടാ​ണ് ജ​സ്​​റ്റി​സ് ബി. ​വീ​ര​പ്പ, കെ. ​ന​ട​രാ​ജ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ഡി​വി​ഷ​ൻ ബെ​ഞ്ച് വ​ധ​ശി​ക്ഷ​യെ അ​നു​കൂ​ലി​ച്ചു​കൊ​ണ്ടു​ള്ള സു​പ്ര​ധാ​ന നി​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.

ജീ​വ​പ​ര്യ​ന്തം ശി​ക്ഷ​യി​ൽ ഇ​ള​വ് തേ​ടി​ക്കൊ​ണ്ടാ​ണ് പ്ര​തി​ക​ൾ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച 74 വ​ർ​ഷം പി​ന്നി​ട്ടി​ട്ടും സ്ത്രീ​ക​ൾ സു​ര​ക്ഷി​ത​ര​ല്ല. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ വ​നി​ത​ക​ൾ​ക്ക് സ്വ​ത​ന്ത്ര​മാ​യി റോ​ഡി​ലൂ​ടെ ന​ട​ക്കാ​ൻ എ​പ്പോ​ഴാ​ണോ ക​ഴി​യു​ന്ന​ത് അ​ന്ന് ഇ​ന്ത്യ​ക്ക് സ്വാ​ത​ന്ത്ര്യം ല​ഭി​ച്ചു​വെ​ന്ന് പ​റ​യാ​മെ​ന്ന രാ​ഷ്​​​ട്ര​പി​താ​വാ​യ മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ വാ​ക്കു​ക​ൾ ഒാ​ർ​ക്കേ​ണ്ട​തു​ണ്ടെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

കൂ​ട്ട​ബ​ലാ​ത്സം​ഗ കൊ​ല​പാ​ത​ക​ത്തി​നാ​ണ് നി​ല​വി​ൽ വ​ധ​ശി​ക്ഷ​യു​ള്ള​ത്. മ​ര​ണ​മി​ല്ലാ​ത്ത കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഐ.​പി.​സി 376ഡി ​വ​കു​പ്പ് പ്ര​കാ​രം വ​ധ​ശി​ക്ഷ​യി​ല്ല. ഒ​ന്നോ അ​തി​ൽ​കൂ​ടു​ത​ൽ ആ​ളു​ക​ളോ ചേ​ർ​ന്ന് സ്ത്രീ​യെ ബ​ലാ​ത്സം​ഗം ചെ​യ്താ​ൽ 20 വ​ർ​ഷ​ത്തി​ൽ കു​റ​യാ​തെ​യും ജീ​വി​താ​വ​സാ​നം വ​രെ​യും ക​ഠി​ന​ത​ട​വ് മാ​ത്ര​മാ​ണു​ള്ള​ത്. എ​ല്ലാ​ത്ത​രം കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നും വ​ധ​ശി​ക്ഷ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ദേ​ശീ​യ​ത​ല​ത്തി​ൽ നി​ല​വി​ലു​ള്ള നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യ​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു