ജമ്മു കാശ്മീരിന് പ്രത്യേക അധികാരം പുനഃസ്ഥാപിക്കണം; ഗുപ്കര്‍ സഖ്യഅധ്യക്ഷനായി ഫറൂഖ് അബ്ദുള്ളയെ തെരഞ്ഞെടുത്തു

single-img
24 October 2020

കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്ത ജമ്മുകാശ്മീരിന്‍റെ പ്രത്യേക അധികാരം ഭരണഘടനയില്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പോരാട്ടത്തിനായി രൂപീകരിച്ച ഗുപ്കര്‍ സഖ്യത്തിന്‍റെ അധ്യക്ഷനായി നാഷണൽ കോണ്‍ഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ളയെ തെരഞ്ഞെടുത്തു. പിഡിപി നേതാവ് മെഹബൂബ മുഫ്തിയാണ് ഉപാധ്യക്ഷ.

കാശ്മീരിലെ സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി ഗുപ്കര്‍ സഖ്യത്തിന്‍റെ കണ്‍വീനറും സജാദ് ലോണ്‍ വക്താവുമാണ്. ഇന്ന് വൈകുന്നേരം മെഹബൂബ മുഫ്തിയുടെ വസതിയിൽ ചേര്‍ന്ന യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

യോഗത്തില്‍ ജമ്മുകാശ്മീരിന്‍റെ ചിഹ്നമുള്ള പതാകയ്ക്കും അംഗീകാരം നൽകി. സംസ്ഥാനത്തിന്‍റെ നിലവിലെ സാഹചര്യങ്ങൾ വിശദീകരിച്ചുകൊണ്ടുള്ള ധവളപത്രം പുറത്തിറക്കാനും യോഗം തീരുമാനിച്ചു.