“എന്നെ തല്ലണമെങ്കില്‍ ഇപ്പോള്‍ തല്ലിക്കോ, വൈകിട്ട് ചിലപ്പോള്‍ അതിന് അവസരം കിട്ടിയില്ല എന്നു വരും”; നെഞ്ചില്‍ വിങ്ങലായ വാക്കുകൾ

single-img
23 October 2020

ഒക്‌ടോബര്‍ 15-ന് രാവിലെ ജോലി സ്ഥലത്തേക്ക് ഇറങ്ങുമ്പോള്‍ മകന്‍ പറഞ്ഞ വാക്കുകള്‍ “എന്നെ തല്ലണമെങ്കില്‍ ഇപ്പോള്‍ തല്ലിക്കോ, വൈകിട്ട് ചിലപ്പോള്‍ അതിന് അവസരം കിട്ടിയില്ല എന്നു വരും”

അന്ന് വൈകിട്ട് വീട്ടില്‍ നിന്നുള്ള ഫോണ്‍ വിളി അദ്ദേഹത്തെ ഞെട്ടിക്കുന്നതായിരുന്നു . 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ തന്റെ മകന്‍ തൂങ്ങി മരിച്ചിരിക്കുന്നു.

രാവിലെ ജോലി സ്ഥലത്തേക്ക് ഇറങ്ങുമ്പോള്‍ മകന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ആ പിതാവിന്റെ നെഞ്ചില്‍ വിങ്ങലായി അവശേഷിക്കുന്നുണ്ട്: . കോവിഡും തുടര്‍ന്നുണ്ടായ ലോക്ഡൗണും സാമ്പത്തിക പ്രതിസന്ധിയും എങ്ങനെയാണ് ഒരു കുടുംബത്തെ തീരാദു:ഖത്തിലേക്ക് തള്ളിവിട്ടത് എന്നതിന്റെ ഉദാഹരണമാണ് ഗോവയിലെ സത്താരി താലൂക്കിലുള്ള പാല്‍ ഗ്രാമത്തില്‍ നടന്ന ഈ സംഭവം.