രജീഷ: മലയാള സിനിമയില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ഒരേയൊരു നടി

single-img
22 October 2020

രജീഷ വിജയനോട് ഇന്‍സ്റ്റഗ്രാമിലെ ചോദ്യോത്തര വേളയില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ ഉത്തരവുമാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. നിങ്ങളുടെ ഇപ്പോഴത്തെ വാട്‌സ്ആപ്പ് ഡിപി എന്താണ് എന്നായിരുന്നു ചോദ്യം. ഇതിന്, താന്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാറില്ല എന്ന മറുപടിയാണ് രജീഷ നല്‍കിയത്.

എന്തായാലും ഇതോടുകൂടി മലയാള സിനിമയില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാത്ത ഒരേയൊരു നടി എന്നാണ് സോഷ്യല്‍ മീഡിയ രജീഷയെ വിശേഷിപ്പിക്കുന്നത്. മാത്രമല്ല,മേക്കപ്പ് ഇടാതെ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോൾ അത്തരത്തിൽ ഒരു ഫോട്ടോയും രജിഷ പോസ്റ്റ് ചെയ്തിട്ടുണ്ട്.