ഖുശ്ബുവിന്റെ മാപ്പപേക്ഷ സ്വീകരിക്കില്ല; ഭിന്നശേഷിക്കാരുടെ സംഘടന

single-img
15 October 2020

ബിജെപിയില്‍ ചേര്‍ന്ന പിന്നാലെ കോണ്‍ഗ്രസ്പാർട്ടി മാനസിക വളര്‍ച്ചയില്ലാത്തവരുടെ പാര്‍ട്ടിയാണെന്ന് പറഞ്ഞുള്ള നടി ഖുശ്ബുവിന്റെ പ്രസ്താവന വിവാദമായിരുന്നു. ഖുശ്‌ബു നടത്തിയത് മാനസികമായി വെല്ലുവിളികള്‍ നേരിടുന്നവരെ അപമാനിക്കുന്ന പ്രസ്താവനയാണ് എന്ന് ചൂണ്ടിക്കാട്ടി തമിഴ്‌നാട്ടിലെ ഭിന്നശേഷിക്കാരുടെ സംഘടനകള്‍ രംഗത്തെത്തുകയും പ്രസ്താവനക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ഇതിനെ തുടർന്ന് ക്ഷമാപണവുമായി ഖുശ്ബു രംഗത്തെത്തിയിരുന്നു. ഖുശ്‌ബുവിന്റെ പ്രസ്താവനക്കെതിരെ 50 ഓളം പോലീസ് സ്റ്റേഷനുകളില്‍ പരാതി ലഭിച്ചതിന് പിന്നാലെയായിരുന്നു മാപ്പ് ചോദിച്ചുകൊണ്ട് ഇവര്‍ രംഗത്തെത്തിയത്. പക്ഷെ ഖുശ്ബുവിന്റെ മാപ്പപേക്ഷ തങ്ങള്‍ സ്വീകരില്ലെന്നാണ് തമിഴ്‌നാട്ടിലെ അസോസിയേഷന്‍ ഫോര്‍ റൈറ്റ്‌സ് ഓഫ് ഡിഫറന്റ്‌ലി ഏബിള്‍ഡ് ആന്റ് കെയര്‍ഗിവേഴ്സ് വ്യക്തമാക്കിയത്.

” ഖുശ്‌ബു ഒരു നിയമം ലംഘിച്ചു, അതിന് അവര്‍ക്കെതിരെ നടപടിയെടുക്കേണ്ടതുണ്ട്. അക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ കഴിയില്ല. 2016- ആര്‍പിഡി ആക്റ്റ് പ്രകാരം അവര്‍ക്കെതിരെ കേസെടുക്കേണ്ടതുണ്ട്.,’ നമ്പുറാജന്‍ പറഞ്ഞു.