ലൈഫ് ക്രമക്കേട്: ഇടക്കാല ഉത്തരവില്‍ സര്‍ക്കാറിന് സന്തോഷിക്കാന്‍ ഒന്നുമില്ല: രമേശ്‌ ചെന്നിത്തല

single-img
13 October 2020

ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐയെ ഓടിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമം പൊളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതിയുടെ ഇടക്കാല ഉത്തരവില്‍ സര്‍ക്കാറിന് സന്തോഷിക്കാന്‍ ഒന്നുമില്ല എന്നും അദ്ദേഹം പറഞ്ഞു.

സിബിഐയുടെ എഫ്ഐആര്‍ റദ്ദാക്കണമെന്ന സര്‍ക്കാറിന്‍റെ ആവശ്യം കോടതി തള്ളിയെന്നും വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേട് കേസിലെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി താത്കാലികമായി സ്റ്റേ അനുവദിച്ച പശ്ചാത്തലത്തില്‍ രമേശ് ചെന്നിത്തല പ്രതികരിച്ചു .

അടുത്ത രണ്ട് മാസത്തേക്കാണ് അന്വേഷണം ഹൈക്കോടതി തടഞ്ഞത്. പ്രസ്തുത ലൈഫ് മിഷൻ ഇടപാടിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലൈഫ് മിഷനുവേണ്ടി സിഇഒ യുവി ജോസും യൂണിടാക് എംഡി സന്തോഷ് ഈപ്പനുമാണ് കോടതിയെ സമീപിച്ചിരുന്നത്.