കർഷകരെ ഭീകരരെന്നു വിളിച്ച കങ്കണയ്ക്ക് എതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

single-img
10 October 2020

ബോ​ളി​വു​ഡ് ന​ടി ക​ങ്ക​ണ റ​നൗ​ട്ടി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ‌ കോ​ട​തി നി​ർ​ദേ​ശം. കാ​ർ​ഷി​ക ബി​ല്ലി​നെ​തി​രെ പ്ര​ക്ഷോ​ഭം ന​ട​ത്തി​യ ക​ർ​ഷ​ക​രെ ഭീ​ക​ര​രെ​ന്ന് വി​ശേ​ഷി​പ്പി​ച്ചതിനാണ് കേസെടുക്കാൻ നിർദ്ദേശം നൽകിയത്. ക​ർ​ണാ​ട​ക തു​മ​കു​രു ഫ​സ്റ്റ്ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് കേ​സെ​ടു​ക്കാ​ൻ നി​ർ‌​ദേ​ശം ന​ൽ​കി​യ​ത്.

തു​മ​കു​രു ക്യാ​ത​സാ​ന്ദ്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​നാ​ണ് നി​ർ​ദേ​ശം. അ​ഭി​ഭാ​ഷ​ക​ൻ എ​ൽ. ര​മേ​ശ് നാ​യി​ക്ക് ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ന​ട​പ​ടി. 

ട്വി​റ്റ​റി​ലാ​ണ് പ്ര​ക്ഷോ​ഭ​ക​രെ അ​വ​ഹേ​ളി​ച്ച് ക​ങ്ക​ണ കു​റി​പ്പി​ട്ട​ത്. സി‌​എ‌​എ സം​ബ​ന്ധി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ളും അ​ഭ്യൂ​ഹ​ങ്ങ​ളും പ്ര​ച​രി​പ്പി​ച്ച് ക​ലാ​പം സൃ​ഷ്ടി​ച്ച ആ​ളു​ക​ൾ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ ക​ർ​ഷ​ക ബി​ല്ലി​നെ​ക്കു​റി​ച്ച് തെ​റ്റാ​യ വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക​യും രാ​ജ്യ​ത്ത് ഭീ​ക​ര​ത സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്ന​ത്. അ​വ​ർ തീ​വ്ര​വാ​ദി​ക​ളാ​ണ്- ക​ങ്ക​ണ ട്വീ​റ്റ് ചെ​യ്തു. 

ഇ​ത് വി​വാ​ദ​മാ​യ​തോ​ടെ പി​ന്നീ​ട് പി​ൻ​വ​ലി​ച്ചി​രു​ന്നു.