കൊറോണ ഭേദമായ വയോധിക മതാചാരപ്രകാരം ആത്മഹത്യ ചെയ്തു

single-img
10 October 2020

കൊറോണ വൈറസ് ബാധയേറ്റ് ചികിത്സയിലിരുന്ന സ്ത്രീ അസുഖ മുക്തയയതിനു പിന്നാലെ മതാചാരപ്രകാരം ആത്മഹത്യ ചെയ്തു. ചികിത്സക്ക് വിസ്സമ്മതിച്ചാണ് ജെെന മതാചാരപ്രകാരം അവർ ജീവന്‍ വെടിഞ്ഞത്. ശ്വാസകോശത്തിലെ അണുബാധയ്ക്ക് ചികിത്സയിലായിരുന്ന 64 വയസ്സുകാരിയാണ് ആചാരം പിന്തുടര്‍ന്ന് ഭക്ഷണവും വെള്ളവും വേണ്ടെന്ന് വച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച ഇവര്‍ മരിച്ചു. 

വയോധിക മരിക്കുന്നതിന്റെ തലേദിവസം വരെ ആശുപത്രിയിലായിരുന്നു. തുടർന്ന് മഹാരാഷ്ട്രയിലെ ദേവാസിലുള്ള ജൈന തീര്‍ത്ഥാടന കേന്ദ്രമായ പുഷ്പഗിരി സന്ദര്‍ശിക്കണമെന്ന ആഗ്രഹം ഇവർ പ്രകടിപ്പിച്ചു. പുഷ്പഗിരിയില്‍ ജീവന്‍ സമര്‍പ്പിക്കാനായാണ് ഭക്ഷണവും വെള്ളവും ത്യജിച്ചുകൊണ്ടുള്ള സാന്‍ലേഘ്‌ന എന്ന പരാമ്പരാഗത രീതി അനുഷ്ടിക്കുന്നത്. 

കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച സ്ത്രീക്ക് ഗുരുതര ശ്വാസകോശ അണുബാധ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് വൈറസ് ബാധ നെഗറ്റീവ് ആയിട്ടും ഇവര്‍ ചികിത്സയില്‍ തുടര്‍ന്നത്. ശ്വാസമെടുക്കാന്‍ പോലും രോഗി ബുദ്ധിമുട്ട് നേരിട്ടിരുന്നതായി ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ ചൊവ്വാഴ്ച ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് വാങ്ങി ഇവർ പോകുകയായിരുന്നു.