ബിജെപിക്കും യോജിപ്പ്; പ​ള​നി​സ്വാ​മി എ​ഐ​എ​ഡി​എം​കെ​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ർ​ഥി

single-img
7 October 2020

ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നിലവിലെ മുഖ്യമന്ത്രി എ​ട​പ്പാ​ടി ​പ​ള​നി​സ്വാ​മി എ​ഐ​എ​ഡി​എം​കെ​യു​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​കും. ചെ​ന്നൈ​യി​ലെ പാ​ർ​ട്ടി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ഒ ​പ​നീ​ര്‍​സെ​ല്‍​വ​മാ​ണ് മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച​ത്. പളനിസാമിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതിനോട് സഖ്യ കക്ഷിയായ ബിജെപിക്കും യോജിപ്പാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ഇക്കാര്യം എഐഎഡിഎംകെ നേതൃത്വത്തോട് വ്യക്തമാക്കിയിരുന്നു.

മു​ഖ്യ​മ​ന്ത്രി സ്ഥാ​നാ​ഥി​യെ ചൊ​ല്ലി ക​ഴി​ഞ്ഞ​യാ​ഴ്ച ന​ട​ന്ന നി​ര്‍​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ള​നി​സ്വാ​മി, ഒ ​പ​നീ​ര്‍​സെ​ല്‍​വം എ​ന്നി​വ​രു​മാ​യി മു​തി​ര്‍​ന്ന മ​ന്ത്രി​മാ​രും നേ​താ​ക്ക​ളും ച​ര്‍​ച്ച​ നടത്തി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവുന്നതിനുള്ള മത്സരത്തില്‍ നിന്ന് ഉപമുഖ്യമന്ത്രിയും എഐഎഡിഎംകെ കോ ഓഡിനേറ്ററുമായ ഒ പനീര്‍ശെല്‍വം ഒടുവിൽ പിന്മാറിയതോടെയാണ് ധാരണയായത്.

11 അം​ഗ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ക സ​മി​തി​യെ​യും പ​നീ​ര്‍​സെ​ല്‍​വം പ്ര​ഖ്യാ​പി​ച്ചു. സ​മി​തി​യി​ൽ പ​ള​നി​സ്വാ​മി വി​ഭാ​ഗ​ത്തി​ന് ആ​റും ഒ. ​പ​നീ​ര്‍​സെ​ല്‍​വ​ത്തി​ന് അ​ഞ്ചും അം​ഗ​ങ്ങ​ളാണ് ഉള്ളത്.