ലോകത്ത് പത്തിൽ ഒരാൾക്ക് കോവിഡ്, കണക്കുകളിൽ കാണുന്നതിൻ്റെ നൂ​റു മ​ട​ങ്ങ് കൂ​ടു​ത​ലാണ് യഥാർത്ഥ അസുഖ ബാധിതരെന്ന് ലോകാരോഗ്യ സംഘടന

single-img
6 October 2020

ലോ​ക​ത്ത് പ​ത്തി​ൽ ഒ​രാ​ൾ​ക്ക് വീ​തം കോ​വി​ഡ് ബാ​ധ​യു​ണ്ടെ​ന്ന് വ്യക്തമാക്കി  ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​. സംഘടനയുടെ പ്ര​ത്യേ​ക ഉ​ന്ന​ത ത​ല യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ലോ​ക​ത്തെ ഭൂ​രി​ഭാ​ഗം രാ​ജ്യ​ങ്ങ​ളും കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​ഷ​മ ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു പോ​കു​ന്ന​ത് എ​ന്നാ​ണ് ഈ ​ക​ണ​ക്ക് വ്യ​ക്ത​മാ​ക്കു​ന്ന​തെന്നും ലോ​ക​രോ​ഗ്യ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കു​ന്നു.

കോ​വി​ഡ് വ്യാ​പ​നം ആ​രം​ഭി​ച്ച് 10 മാ​സം പി​ന്നി​ടു​മ്പോ​ഴും വൈ​റ​സ് വ്യാ​പ​ന​ത്തി​ൽ തെ​ല്ലും കു​റ​വ് കാ​ണി​ക്കു​ന്നി​ല്ലെ​ന്നും പ​ല രാ​ജ്യ​ങ്ങ​ളും കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വി​നെ അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണെ​ന്നും യോ​ഗം വി​ല​യി​രു​ത്തി.

മൂ​ന്ന് കോ​ടി 50 ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ് കോ​വി​ഡ് ബാ​ധി​ത​രെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ളെ​ങ്കി​ലും അ​തി​ലും നൂ​റു മ​ട​ങ്ങ് കൂ​ടു​ത​ലാ​യി​രി​ക്കും കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​മെ​ന്ന് ലോ​ക​രോ​ഗ്യ സം​ഘ​ട​ന വ​ക്താ​ക്ക​ൾ ത​ന്നെ തു​റ​ന്ന് സ​മ്മ​തി​ക്കു​ന്നു​ണ്ട്.

കോ​വി​ഡ് ബാ​ധ ഇ​ത്ര​യേ​റെ വ്യാ​പ​ക​മാ​കു​ന്ന​തി​ന് കാ​ര​ണം രാ​ജ്യ​ങ്ങ​ൾ നി​യ​ന്ത്ര​ണ​ങ്ങ​ൾ പി​ൻ​വ​ലി​ച്ച​തസാണെന്നും  യോ​ഗ​ത്തി​ൽ അ​ഭി​പ്രാ​യ​മു​യ​ർ​ന്നു. അ​തേ​സ​മ​യം കോവിഡ് ബാധ എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ ഒരു നിഗമനത്തിലെത്താൻ സംഘടനയ്ക്കു കഴിഞ്ഞിട്ടില്ല. മാത്രമല്ല ​വി​ഡ് വാ​ക്സി​ൻ എ​പ്പോ​ൾ വി​ത​ര​ണം ആ​രം​ഭി​ക്കു​മെ​ന്നുള്ള കാര്യത്തിൽ തീരുമാനമെടുക്കാനും സംഘടന തയ്യാറായില്ല.