വീണ്ടും ന്യൂനമർദ്ദം രൂപം കൊള്ളുന്നു: കേരളത്തിൽ മഴ കനക്കും

single-img
5 October 2020

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപം കൊള്ളുമെന്ന് കാലാവസ്ഥ വിദ​ഗ്ധരുടെ വെളിപ്പെടുത്തൽ. ഇതേത്തുടർന്ന് വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് വീണ്ടും മഴ ശക്തി പ്രാപിക്കുമെന്നാണ് സൂചനകൾ. 

ബം​ഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിനോട് ചേർന്നാകും പുതിയ ന്യൂനമർദം രൂപപ്പെടുക.  ഇത് ശക്തിപ്രാപിച്ച് വടക്ക് -പടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുമെന്നും കാലാവസ്ഥാ വിദഗ്ർ പറയുന്നു. 

ന്യൂനമർദം ആന്ധ്ര- ഒഡീഷ തീരത്തേക്ക് സഞ്ചരിച്ച് രണ്ടു ദിവസത്തിനുള്ളിൽ തീവ്ര ന്യൂനമർദം ആയേക്കും. ഇത് ചിലപ്പോൾ ചുഴലിക്കാറ്റായി മാറാനും സാദ്ധ്യതയുണ്ടെന്നും വദഗ്ദർ വ്യക്തമാക്കുന്നു. 

ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ കേരളത്തിലെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ദരുടെ മുന്നറിയിപ്പ്.