ബംഗാളിൽ ബിജെപി കൗൺസിലറെ വെടിവച്ചുകൊന്നു: അസാധാരണ നടപടികളുമായി ഗവർണറും ബിജെപിയും

single-img
5 October 2020

ബംഗാളിൽ ബിജെപി കൗണ്‍സിലര്‍ വെടിയേറ്റു മരിച്ചു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലെ തിതഘട്ടിലാണ് മനീഷ് ശുക്‌ല എന്ന കൗൺസിലർ ഞായറാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ വിളിപ്പിച്ചിരിക്കുകയാണ്. 

ഡിജിപി, ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവരോട് രാവിലെ 10ന് രാജ്ഭവനില്‍ ഹാജരാകാനാണ് നിര്‍ദേശം. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊലപാതകം നടത്തിയതെന്നും സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ബി.ജെ.പി ബംഗാള്‍ യൂണിറ്റ് ആവശ്യപ്പെട്ടു. 

കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാനത്ത് 12 മണിക്കൂര്‍ ബന്ദ് ആചരിക്കുകയാണ്. ബംഗാളില്‍ കൊലപാതകങ്ങള്‍ സാധാരണമായി മാറിയിരിക്കുകയാണ്. ടിഎംസി ഗുണ്ടകളാണ് ബി.ജെ.പി കൗണ്‍സിലറെ വധിച്ചതെന്നും ടിഎംസിയുടെ പതനത്തിലേക്കാണ് ഈ കൊലപാതകങ്ങള്‍ എത്തുകയെന്നും ബി.ജെ.പി സംസ്ഥാന ഘടനം ട്വീറ്റ് ചെയ്തു.