ആളില്ലാത്ത ടണലിലൂടെ കെെവീശി നടക്കുന്ന പ്രധാനമന്ത്രി; സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ മഴ

single-img
4 October 2020

പത്ത് വര്‍ഷങ്ങള്‍ നീണ്ട കാത്തിരുപ്പിനൊടുവില്‍ കഴിഞ്ഞ ദിവസം ‘അടല്‍ തുരങ്കപാത’ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തിരുന്നു. ഉദ്ഘാടന ശേഷം തുരങ്കത്തിനുളളിലുടെ നടക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളും ഇതോടൊപ്പം പുറത്തുവന്നിരുന്നു. പുറത്തുവന്ന ദൃശ്യങ്ങളിൽ പ്രധനമന്ത്രി ടണലിലൂടെ കെെവീശി നടക്കുന്നത് കാണാന്‍ സാധിക്കുമെങ്കിലും തുരങ്കത്തിനുളളിൽ ജനങ്ങളോ മറ്റു കാഴ്ചക്കാരോ ഇല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രി ആരെയാണ് കെെവീശി കാണിക്കുന്നുവെന്ന ചോദ്യം ഉയര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്.

വെറുതെ ചോദിക്കുക മാത്രമല്ല, തങ്ങളുടെ ചോദ്യത്തിന് മറുപടിയായി മറ്റു ട്രോളന്മാർ കൂടിയെത്തിയതോടെ വീണ്ടും ട്രോള്‍ പെരുമഴ തന്നെയാണ് ഉണ്ടായത് എന്ന് പറയാം “ആളുകള്‍ ഇല്ലാത്ത തുരങ്കമാണെങ്കിലും അത് മോദിയുടെ കെെകളെ തടയില്ല, കെെവീശൽ തുടരും.” “പ്രധാനമന്ത്രി മോദി ജനാധിപത്യത്തിനെ കെെവീശി പറഞ്ഞയക്കുകയാണ്.” “ക്യാമറയെ കാണുമ്പോൾ മോദി ഇത് ചെയ്യുന്നതാണ് ഇത് അദ്ദേഹത്തിന്റെ റിഫ്ലെക്സ് ആക്ഷനാണെന്ന്. ദെെവം അങ്ങനെയാണ് അദ്ദേഹത്തെ സൃഷ്ടിച്ചത്.” എന്നിങ്ങിനെ വിവിധങ്ങളായ ആശയങ്ങൾ ഉൾപ്പെടുത്തി ധാരാളം ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ജമ്മു കാശ്മീരിലെ ലഡാക്കിലേക്കുള്ള സൈനിക നീക്കത്തിന് സഹായകരമാകുന്നതാണ് റോത്താംഗിലെ അടൽ തുരങ്കം. മണാലിയില്‍ നിന്നും ദേശീയ പാതയുടെ ദൂരം 45 കിലോമീറ്ററിലധികം കുറയുമെന്നതാണ് തുരങ്കത്തിന്റെ പ്രാധാന്യം. നേരത്തേ അടല്‍ബിഹാരി വാജ്‌പേയി നേതൃത്വം നല്‍കിയ കേന്ദ്ര സര്‍ക്കാരിന്റെ ഭരണകാലത്ത് രൂപം നല്‍കിയ പദ്ധത്തി ആയതിനാലാണ് ഇതിന് ‘അടല്‍ തുരങ്കം’ എന്ന് പേര് നല്‍കിയത്.