ആറുമാസത്തിനുള്ളിൽ കോവിഡിനേക്കാൾ ഭീകരനായ മറ്റൊരു വെെറസ് കൂടി എത്തും: ഞെട്ടിക്കുന്ന പ്രവചനവുമായി വീണ്ടും കലിയുഗ ജ്യോത്സ്യൻ

single-img
4 October 2020

കലിയുഗ ജോത്സ്യൻ എന്നു സ്വയം വിളിക്കുന്ന സന്തോഷ് നായരുടെ പ്രവചനങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ലോകത്ത് കൊറോണോ വൈറസ് പടർന്നുപിടിച്ച ഏപ്രിൽ മാർച്ച് മാസങ്ങളിൽ ലോകത്താകമാനം മരണം അയ്യായിരത്തിൽ താഴെ മാത്രമേ ആകുകയുള്ളൂ എന്നു പ്രവചിച്ച് വ്യക്തിയാണ് കലിയുഗ ജോത്സ്യൻ. കൊറോണോ വൈറസ് 35 ഡിഗ്രി ചൂടിനു മുകളിൽ ജീവിക്കില്ല എന്നും അന്നദ്ദേഹം പറഞ്ഞിരുന്നു. 

മരണം ഒരു കോടി പിന്നിട്ടതോടെ തൻ്റെ പ്രവചനങ്ങളിൽ മാറ്റം വരുത്തി അദ്ദേഹം രംഗത്തെത്തി. കൊറോണ വെെറസ് മനുഷ്യനിർമ്മിതിയാണെന്നും പ്രകൃതി ജന്യമാണ് എന്നു കരുതിയാണ് താൻ അന്നു പ്രവചനം നടത്തിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രവചനങ്ങൾ അടിസ്ഥാനമാക്കുന്നത് പ്രകൃതിജന്യമായ കാര്യങ്ങളാണ്. എന്നാൽ കൊറോണ വൈറസ് മനുഷ്യനിർമ്മിതിയാണ്. അത് ചൈനയാണ് ലോകത്ത് വളർത്തിയത്. അതുകൊണ്ടാണ് അന്ന് പ്രവചനത്തിൽ ആ തെറ്റ് സംഭവിച്ചതെന്നും കലിയുഗ ജോത്സ്യൻ വ്യക്തമാക്കിയിരുന്നു. 

ഇപ്പോഴിതാ വീണ്ടും ഞെട്ടിക്കുന്ന ഒരു പ്രവചനവുമായി അദ്ദേഹം രംഗത്ത് എത്തിയിരിക്കുകയാണ്. ആറുമാസത്തിനുള്ളിൽ കൊറോണയെക്കാൾ ഭീകരനായ ഒരു വൈറസ് ഈ ലോകത്ത് അവതരിക്കും എന്നാണ് അദ്ദേഹം പറയുന്നത്. ആ വൈറസിനെ നിർമ്മിച്ച പുറത്തുവിടുന്നത് ചൈനയാണെന്നും അദ്ദേഹം പറയുന്നു. 

ലോകത്ത് അധികാരം സ്ഥാപിക്കുന്നതിനു വേണ്ടിയാണ് ചൈന അത് ചെയ്യുന്നത് എന്നാണ് കലിയുഗ ജോത്സ്യൻ വാദം. യു എസ് എസ് ആർ നിരവധി രാജ്യങ്ങൾ ആയി വിഭജിച്ചു പോയതുപോലെ ചൈന വിഭജിക്കപ്പെടാൻ തയ്യാറായി നിൽക്കുകയാണ്. അതിനെ ഒഴിവാക്കുവാനാണ് ഇത്തരത്തിലുള്ള വൈറസുകളെ ചൈന നിർമിച്ചു പുറത്തുവിടുന്നതെന്നും അദ്ദേഹം പറയുന്നു. 

ഇതിനുള്ള മരുന്നും ചൈന തന്നെ പുറത്തിറക്കുന്നുണ്ട്. പക്ഷേ മരുന്ന് വേഗം പുറത്തിറക്കിയാൽ വൈറസ് നിർമ്മിച്ചത് തങ്ങളാണെന്നു ലോകം കരുതുെന്നും അതുകൊണ്ടാണ് ചൈന മരുന്ന് താമസിച്ച് പുറത്തിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. 

രാജ്യസ്നേഹികളായ എല്ലാപേരും ഈ വീഡിയോ ഷെയർ ചെയ്ത് അധികാരികളിൽ എത്തിക്കണമെന്നാണ് കലിയുഗ ജോത്സ്യൻ ആവശ്യപ്പെടുന്നത്. എന്നാൽ മാത്രമേ അധികാരികൾക്ക് ഈ വൈറസിനെതിരെ പോരാടുവാൻ കഴിയുവെന്നും അദ്ദേഹം പറയുന്നു. നമ്മുടെ നാട്ടിലും ചൈനയെ പിന്തുണയ്ക്കുന്ന നിരവധി പേർ ഉണ്ടെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്. 

എനിക്ക് എൻ്റെ നാടാണ് വലുത്. ഭാരതമെന്നു കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം എന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം എന്നും പഠിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാൻ എൻ്റെ നാടിനെ സ്നേഹിക്കുന്നു. നാടിനെ സ്നേഹിക്കുന്നവർ ഈ വീഡിയോ മറ്റുള്ളവരിലും, അതുവഴി അധികാരികളിലും എത്തിക്കണമെന്നാണ് കലിയുഗ ജോത്സ്യൻ പറയുന്നത്.

ലോകത്തെ ഞെട്ടിക്കുന്ന പ്രവചനവുമായി കലിയുഗ ജ്യോതിഷൻ .

Posted by Santhosh Nair on Friday, October 2, 2020