ബലാത്സംഗക്കൊലകൾ അവസാനിപ്പിക്കാനുള്ള മാർഗ്ഗം മുന്നോട്ടു വച്ച് ബിജെപി എംഎൽഎ: `മാതാപിതാക്കള്‍ പെണ്‍മക്കളില്‍ നല്ല മൂല്യങ്ങള്‍ വളര്‍ത്തിയെടുത്താൽ മതി´

single-img
4 October 2020

ബലാത്സംഗത്തിന് ഇരായായി കൊല്ലപ്പടുന്ന പെൺകുട്ടികളെ അപമാനിച്ച് ബിജെപി എംഎൽഎ. മകതാപിതാക്കളുടെ വളർത്തു ദോഷമാണ് പെൺകുട്ടികളെ ഇത്തരം സാഹചര്യത്തിലേക്കു തള്ളിയിടുന്നതെന്നാണ് ബിജെപി എംഎല്‍എയായ സുരേന്ദ്ര സിങ്ങിൻ്റെ വാദം. മാതാപിതാക്കള്‍ പെണ്‍മക്കളില്‍ നല്ല മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുകയാണെങ്കില്‍ഹാഥ്‌റസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതുപോലുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കാനാകുമെന്നും എംഎൽഎ പറഞ്ഞു. 

പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിനുത്തരവാദി അവരുടെ സ്വഭാവ ദൂഷ്യമാണെന്ന് പറയാതെ പറയുകയാണ് യുപിയിലെ ഭല്ലിയയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ സുരേന്ദ്ര സിങ്. സ്ത്രീകളില്‍ മൂല്യങ്ങള്‍ വളര്‍ത്തുന്നതിന് ഊന്നല്‍ നല്‍കിയ അദ്ദേഹം ഭരണത്തിനോ ആയുധങ്ങള്‍ക്കോ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

“നല്ല മൂല്യങ്ങളുടെ സഹായത്തോടെ ഇതുപോലുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കാം, എല്ലാ മാതാപിതാക്കളും തങ്ങളുടെ പെണ്‍മക്കളെ നല്ല മൂല്യങ്ങള്‍ പഠിപ്പിക്കണം. സര്‍ക്കാരും നല്ല മൂല്യങ്ങളും ചേര്‍ന്നാലേ രാജ്യത്തെ മനോഹരമാക്കാന്‍ കഴിയുകയുള്ളൂ”, സുരേന്ദ്ര സിങ് പറഞ്ഞു.