അവസാന കണ്ണിയെ വരെ പിടിക്കും; സ്വർണക്കടത്ത് കേസിലെ അന്വേഷണത്തിൽ സിപിഎം വേവലാതിപ്പെടേണ്ട: വി മുരളീധരൻ

single-img
3 October 2020

സംസ്ഥാനത്ത് തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന സ്വർണക്കടത്ത് കേസിന്റെ അന്വേഷണത്തിൽ സിപിഎം വേവലാതിപ്പെടേണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേസില്‍ അവസാന കണ്ണിയെ വരെ പിടിക്കും. എന്നാല്‍ ലൈഫ് മിഷൻ കേസിൽ സർക്കാർ വാദത്തിൽ കഴമ്പില്ലാത്തത് കൊണ്ടാണ് സിബിഐ അന്വേഷണത്തിന് കോടതി സ്റ്റേ നൽകാത്തതെന്നും അദ്ദേഹം ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

നയതന്ത്ര ചാനല്‍ ദുരുപയോഗിച്ച് നടത്തിയ സ്വർണക്കടത്തില്‍ കേസ് അട്ടിമറിക്കാൻ വി മുരളീധരൻ ഇടപെട്ടു എന്ന ആരോപണവുമായി സിപിഎം നേരത്തെ രംഗത്തെത്തിയിരുന്നു. സ്വര്‍ണ്ണ കടത്ത് പിടികൂടിയ ആദ്യ ദിവസങ്ങളില്‍ നയതന്ത്ര ബാഗേജ് വഴിയല്ല കടത്ത് നടന്നതെന്ന നിലപാടായിരുന്നു മുരളീധരന്റേത്. എന്നാല്‍ അന്വേഷണത്തില്‍ സ്വർണ്ണക്കടത്ത് നടന്നത് നയതന്ത്ര ബാഗേജ് വഴി തന്നെയാണെന്ന് എൻഐഎ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.