തേജസ്വി യാദവ് ബിഹാറില്‍ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി; സീറ്റ് വിഭജനം പൂര്‍ത്തിയായി

single-img
3 October 2020

ബിഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനം ഇന്ന് പൂര്‍ത്തിയാക്കി മഹാസഖ്യം. മുന്നണിയെ നയിക്കാൻ തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മഹാസഖ്യം പ്രഖ്യാപിച്ചു. ഇന്ന് വൈകിട്ട് കോണ്‍ഗ്രസ് ആര്‍ജെഡി ഇടത് നേതാക്കള്‍ പാറ്റ്നയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സീറ്റുകളെയും നേതാവിനെയും പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ആകെയുള്ള 243 സീറ്റില്‍ ആര്‍ജെഡി 144 സീറ്റില്‍ മത്സരിക്കും.കോണ്‍ഗ്രസ് 70ലും, ഇടത് പാര്‍ട്ടികള്‍ 29 സീറ്റിലും മത്സരിക്കാനാണ് ഇപ്പോഴുള്ള ധാരണ. ഇടത് മുന്നണിയില്‍ സിപിഐ എംഎല്ലിനാണ് 19 സീറ്റുകള്‍ ലഭിച്ചത് . സിപിഐക്ക് 6, സിപിഎമ്മിന്4 സീറ്റുകള്‍ വീതം ലഭിച്ചു.