പ്രചരിച്ചത് വ്യാജ വാര്‍ത്ത; തനിക്ക് കൊവിഡ് ഇല്ലെന്ന് നടന്‍ പ്രഭു

single-img
3 October 2020

ശിവാജി ഗണേശന്റെ മകനും പ്രശസ്ത നടനുമായ പ്രഭുവിന്റെ ആരോഗ്യനില മോശമാണ് എന്ന രീതിയില്‍ സമീപ ദിവസങ്ങളില്‍ പ്രചരിച്ച കൊവിഡ് ബാധിച്ചെന്ന വാര്‍ത്തകളോട് പ്രതികരിച്ച് നടന്‍ തന്നെ രംഗത്തെത്തി. പിതാവായ ശിവാജി ഗണേശന്റെ ഓര്‍മ ചടങ്ങില്‍ പ്രഭുവിന്റെ അസാന്നിധ്യമായിരുന്നു വാര്‍ത്തകള്‍ക്ക് കാരണം.

ഈ മാസം ഒന്നാം തിയ്യതിയായിരുന്നു ഇതിഹാസ നടൻ ശിവാജി ഗണേശന്റെ തൊണ്ണൂറ്റിരണ്ടാമത് ജന്മവാര്‍ഷികം. അന്നേ ദിവസം ധാരാളം പ്രമുഖര്‍ അദ്ദേഹത്തെ അനുസ്‍മരിച്ചു. മാത്രമല്ല, അദ്ദേഹത്തോടുള്ള ആദര സൂചകമായി വീട്ടില്‍ ഒരു ചടങ്ങും സംഘടിപ്പിക്കുകയുണ്ടായി. സംസ്ഥാന ഉപമുഖ്യമന്ത്രി പനീര്‍ശെല്‍വം അടക്കമുള്ള പ്രമുഖരും എത്തി.

എന്നാല്‍ കൊവിഡായതിനാലാണ് പ്രഭു എത്താതിരുന്നത് എന്ന വാര്‍ത്തകള്‍ വരികയായിരുന്നു. പക്ഷെ ഇപ്പോള്‍ തന്റെ ആരോഗ്യനിലയില്‍ പ്രശ്‍നങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രഭു.നനവുണ്ടായിരുന്ന തറയിലൂടെ നടക്കുമ്പോള്‍ കണങ്കാലിന് പരുക്കേറ്റതാണ് ഈ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാൻ കാരണമെന്ന് അദ്ദേഹം പറയുന്നു.