എന്തുകൊണ്ട് എല്ലാ റേപ്പ് കേസുകള്‍ക്കുമെതിരെ പ്രതികരിക്കുന്നില്ല എന്ന ചിലരുടെ ചോദ്യം കേട്ട് അത്ഭുതം തോന്നുന്നു: റിമ കല്ലിങ്കല്‍

single-img
2 October 2020

യുപിയിലെ ഹത്രാസിൽ കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. എന്തുകൊണ്ട് എല്ലാ റേപ്പ് കേസുകള്‍ക്കുമെതിരെ പ്രതികരിക്കാത്തതെന്ന ചിലരുടെ ചോദ്യം കേട്ട് തനിക്ക് അത്ഭുതം തോന്നാറുണ്ടെന്നും ഞങ്ങള്‍ എന്ത് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നും റിമ തിരികെ ചോദിക്കുന്നു.

ഇരയായ ആ പെണ്‍കുട്ടി കടന്നുപോയ ഭീതിജനകമായ ആ അവസ്ഥയെ കുറിച്ച് ഞങ്ങള്‍ ആലോചിക്കുകയാണോ വേണ്ടത്? അല്ലെങ്കിൽ കരഞ്ഞുകൊണ്ട് ഞങ്ങള്‍ ഞങ്ങളുടെ പെണ്‍ സുഹൃത്തുക്കളെ വിളിക്കുകയാണോ വേണ്ടത്? വൈകാരികമായി ഞങ്ങൾക്ക് തന്നെ സ്വയം മുറിവേല്‍ക്കുകയാണോ വേണ്ടത്?

അരക്ഷിതത്വം തോന്നുകയും ഭയപ്പെടുകയുമാണോ വേണ്ടത്? ഓരോ തവണയും വ്യത്യസ്ത ഹാഷ് ടാഗുകള്‍ ടൈപ്പ് ചെയ്യുന്നത് അവസാനിപ്പിച്ച് ഞങ്ങള്‍ സ്‌ക്രീനില്‍ നോക്കിപ്പോകുകയാണ്. തന്റെ കയ്യില്‍ ഹാഷ് ടാഗുകള്‍ ഒന്നുമില്ല. ‘ എന്നും റിമ തന്റെ ഫേസ്ബുക്കിൽ എഴുതി.